Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:32 PM GMT Updated On
date_range 2018-12-02T05:02:42+05:30കോമേഴ്സ് അസോസിയേഷൻ അവാർഡ് ദാനവും ക്വിസ് മത്സരവും
text_fieldsചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അസോസിയേഷൻ, സംരംഭകത്വ വികസന ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അവാർഡ് ദാനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാഴയൂർ സാഫി കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. ബഷീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥികളായ സി.എം.എ നേടിയ എം.വി. ആഷിക്ക് അലി, വി. ഷെറിൻ, നെറ്റ് യോഗ്യത നേടിയ അരുൺകുമാർ പിലക്കാട്ട് എന്നിവരെ ആദരിച്ചു. ബി-വെ എന്നപേരിൽ നടന്ന ബിസ്നസ് ക്വിസിൽ മുഹമ്മദ് നിഹാൽ, മുഹമ്മദ് സുഹൈൽ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും പി. അഹമ്മദ് വാസിഹ് തങ്ങൾ, എ.പി. അക്ഷയ് എന്നിവർ അംഗങ്ങളായുള്ള ടീം രണ്ടാം സ്ഥാനവും നേടി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് മിസ്ഹബ്, സിലാൻ സാദത്ത് എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ഹിന്ദി പ്രസംഗ മത്സരത്തിന് യോഗ്യത നേടിയ കെ.ടി. റിയ ഫാത്തിമ, ഉർദു കഥാരചനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കെ.സി. മുഫീദ എന്നിവരെ ആദരിച്ചു. സംരംഭകത്വ ക്ലബിെൻറ നേതൃത്വത്തിൽ നിർമിച്ച പരിസ്ഥിതി സൗഹൃദ സീഡ് പേനയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. എ.ഡബ്ല്യു.എച്ച് ട്രെയിനിങ് കോളജ് വിദ്യാർഥികളായ ഇ.കെ. അഷിത, പി. സമീറ എന്നിവർ ക്വിസ് നയിച്ചു. പി.ടി.എ പ്രസിഡൻറ് കെ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഇ. മോനിഷ, സംരംഭകത്വ ക്ലബ് കോഓഡിനേറ്റർ പി.പി. അഹ്മദ് ബദർ, ഷീജ ഗോപാലകൃഷ്ണൻ, കെ.പി. നിഷ എന്നിവർ സംസാരിച്ചു. അഫ്റാഷ്, സൈനുൽ ആബിദ്, മുഹമ്മദ് നിഹാൽ, ഷഹബാസ്, അൻജൂം, അക്സം, എം.സി. നജ അക്ബർ, ഫാമിദ, ടി.കെ. മാജിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പടം: chaliyam10.jpg ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ സംരംഭകത്വ വികസന ക്ലബിെൻറ നേതൃത്വത്തിൽ നടന്ന അവാർഡുദാന സമ്മേളനം സാഫി കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. ബഷീർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Next Story