Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:03 AM GMT Updated On
date_range 2018-11-29T10:33:50+05:30നരിപ്പറ്റ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രതീക്ഷയോടെ മലയോരവാസികൾ
text_fieldsകക്കട്ടിൽ: മലയോര മേഖലയിലെ നിരവധി രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന നരിപ്പറ്റ പഞ്ചായത്തിലെ ആണിക്കോട്ട് വയലിൽ സ്ഥിതിചെയ്യുന്ന നരിപ്പറ്റ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആരോഗ്യവകുപ്പിെൻറ ആർദ്രം പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ സമയം ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. ആർദ്രം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഡോക്ടർക്കും സ്റ്റാഫിനും പുറമെ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ എന്നിവരെ പി.എസ്.പി മുഖേന നിയമിക്കും. ദിവസവും വൈകീട്ട് ആറു വരെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കും. 2019 ജനുവരി മുതൽ പദ്ധതി നടപ്പിൽവരും. ആർദ്രം പദ്ധതി നടപ്പാക്കുന്നതിെൻറ മുന്നോടിയായി ബഹുജന കൺെവൻഷൻ നടത്തി. ആർ.എൻ.എം ഹൈസ്കൂളിൽ നടന്ന കൺവെൻഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.കെ. വിജയി, ഇ.കെ. വിജയൻ എം.എൽ.എയുടെ പി.എ ടി. സുരേന്ദ്രൻ, ഷീജ നന്ദനൻ, സി.പി. കുഞ്ഞിരാമൻ, പാലോൽ കുഞ്ഞഹമ്മദ്, സി.കെ. നാണു, മുത്തുക്കോയ തങ്ങൾ, എം.സി. ചാത്തു മാസ്റ്റർ, അഹമ്മദ് പാതിരിപ്പാറ എന്നിവർ സംസാരിച്ചു. ആശുപത്രി കെട്ടിടം പണിയാൻ ഇ.കെ. വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
Next Story