Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരി ഗ്രാമീണ...

താമരശ്ശേരി ഗ്രാമീണ ന്യായാലയം കോടതി കെട്ടിടം ശോച്യാവസ്ഥയില്‍

text_fields
bookmark_border
താമരശ്ശേരി ഗ്രാമീണ ന്യായാലയം കോടതി കെട്ടിടം ശോച്യാവസ്ഥയില്‍
cancel
താമരശ്ശേരി: താമരശ്ശേരി ഗ്രാമീണ ന്യായാലയം കോടതി കെട്ടിടം ശോച്യാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. താമരശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ചുങ്കത്തുള്ള കെട്ടിടത്തില്‍ ചെടികളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നത് കെട്ടിടത്തിന് ഭീഷണിയായിരിക്കുകയാണ്. മൂന്നുനില കെട്ടിടത്തി​െൻറ ചുമരില്‍ ചെടികളും വള്ളികളും പടര്‍ന്നു കിടക്കുകയാണ്. വേരുകള്‍ ചുമരില്‍ ആഴത്തിലിറങ്ങി കെട്ടിടത്തിന് ഭീഷണിയാവുന്ന അവസ്ഥയിലാണുള്ളത്. ഇക്കാര്യം നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കെട്ടിടത്തില്‍ പടര്‍ന്ന് വലുതാകുന്ന ചെടികളും മറ്റും ഒഴിവാക്കി ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പൊതുകെട്ടിടം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ക്യാപ്ഷന്‍ chunkam33.jpg താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ന്യായാലയം കോടതി കെട്ടിടത്തില്‍ ചെടികളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നനിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story