Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 5:03 AM GMT Updated On
date_range 27 Nov 2018 5:03 AM GMTബഹുജന പങ്കാളിത്തത്തോടെ ധനസമാഹരണം
text_fieldsbookmark_border
മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിെൻറ വികസനപ്രവർത്തനത്തിന് ഒരു കോടി രൂപ സമാഹരിക്കുന്നതിെൻറ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിെൻറ നേതൃത്വത്തിൽ വീടുകൾ കയറി ധനസമാഹരണ പൂർത്തീകരണ പരിപാടികൾക്ക് തുടക്കംകുറിച്ചു. സ്കൂളിലെ മുൻ അധ്യാപകൻ മനക്കൽ അമ്മതിൽനിന്ന് ഗ്രാമ പഞ്ചായത്ത് അംഗം ഷർമിന കോമത്ത് സംഭാവന സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു. അയൽസഭ ചെയർപേഴ്സൻ സരളമ്മ, കെ.കെ. നാരായണൻ, ടി.പി. അബ്ദുൽ കരീം, എൻ. ജയന്തി, സി.കെ. ഷാഹിദ, കെ.കെ. ഷാഹിന, പി.കെ. ജിഷ എന്നിവർ സംസാരിച്ചു. നവംബർ 30 വരെയാണ് ധനസമാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story