Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 5:02 AM GMT Updated On
date_range 25 Nov 2018 5:02 AM GMTചേന്ദമംഗലൂർ പ്രീമിയർ ഫുട്ബാൾ മേള ഇന്ന് തുടങ്ങും
text_fieldsbookmark_border
മുക്കം: കെ.പി. മുഹമ്മദാജി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള ചേന്ദമംഗലൂർ പ്രീമിയർ ലീഗ് ഫുട്ബാൾ മേള പുൽപ്പറമ്പ് ദർശി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് തുടങ്ങും. ഡിസംബർ നാലുവരെയാണ് മേള. പൊറ്റശ്ശേരി മുതൽ ആറ്റുപുറം വരെയുള്ള 110 താരങ്ങളെ അണിനിരത്തി എട്ട് ടീമുകളാണ് മത്സരിക്കുന്നത്. 17 വയസ്സിന് താഴെയുള്ളവരുടെ നാല് ടീമുകളും മത്സര രംഗത്തുണ്ടാവും. ടൂർണമെൻറിെൻറ മുന്നോടിയായി ശനിയാഴ്ച ദരശി മൈതാനത്തുനിന്ന് ചേന്ദമംഗലൂർ അങ്ങാടിയിലേക്ക് വാദ്യമേളകളുടെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടത്തി. സി.പി.എൽ ചെയർമാൻ ബന്ന ചേന്ദമംഗലൂർ, വൈസ് ചെയർമാൻ സി.ടി. അദീബ്, കൺവീനർ സി.കെ. വഹാബ്, ട്രഷററർ ടി.കെ. ലൈസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story