Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 5:02 AM GMT Updated On
date_range 2018-11-22T10:32:56+05:30കുന്ദമംഗലത്ത് തെരുവുനായ് ശല്യം രൂക്ഷം
text_fieldsകുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. രാവിലെയും വൈകീട്ടുമാണ് നായ്ക്കൾ തെരുവ് കീഴടക്കുന്നത്. വിദ്യാർഥികളും പൊതുജനങ്ങളും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. കാരന്തൂര്‍, പന്തീര്‍പാടം, പിലാശ്ശേരി, ചെത്തുകടവ്, പെരിങ്ങൊളം തുടങ്ങിയ സ്ഥലങ്ങളിലും നായ്ശല്യം രൂക്ഷമാണ്. ഇറച്ചിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നും മാലിന്യങ്ങള്‍ തോന്നിയ ഇടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവ് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് പറയുന്നത്. എൻ.ഐ.ടി. കാമ്പസിൽ ഈയിടെ വിദ്യാർഥികളെയും അധ്യാപകരെയും കൂട്ടത്തോടെ തെരുവുനായ്ക്കൾ കടിച്ചിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ സാഹചര്യത്തിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Next Story