Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദമ്പതികൾ മാതൃകയായി

ദമ്പതികൾ മാതൃകയായി

text_fields
bookmark_border
ദമ്പതികൾ മാതൃകയായി
cancel
കടലുണ്ടി: വിവാഹ വാർഷികാഘോഷം കിടപ്പുരോഗികളോടൊപ്പം നടത്തി ദമ്പതികൾ. കടലുണ്ടി മാതവമ്പാട്ട് ഹരിഹരൻ-പ്രബീജ ദമ്പതികളാണ് ആഘോഷത്തിനായി കരുതിവെച്ച തുകയുമായി നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലെത്തിയത്. ക്ലിനിക്കിലെത്തുന്ന രോഗികൾക്കായി ഭക്ഷണക്കിറ്റുകളും എത്തിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാരായൺ പുതുക്കുടി ഫണ്ട് ഏറ്റുവാങ്ങി. വെൺമണി ഹരിദാസ് അധ്യക്ഷത വഹിച്ചു. ഫൈസൽ തയ്യിൽ, നന്ദൻ കാക്കാതിരുത്തി, ഹരീന്ദ്രൻ, സി. അബ്ദുറഹ്മാൻ, സന്തോഷ് പി. ഉണ്ണികുന്നത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. മുരളീധരഗോപൻ സ്വാഗതവും ചീഫ് കോഒാഡിനേറ്റർ ഉദയൻ കാർക്കോളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story