Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:01 AM GMT Updated On
date_range 2018-11-07T10:31:58+05:30'ഏജൻറുമാർക്ക് ജോലിസ്ഥിരത വേണം'
text_fieldsകോഴിക്കോട്: ജില്ല സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുേമ്പാൾ സംസ്ഥാന സഹകരണ ബാങ്കിലേയും ജില്ല സഹകരണ ബാങ്കുകളിലെയുംനിക്ഷേപ/വായ്പ കലക്ഷൻ ഏജൻറുമാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന് ഒാൾ കേരള ജില്ല സഹകരണ ഡെപ്പോസിറ്റ്/വായ്പ കലക്ഷൻ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. എ.െഎ.ബി.ഇ.എച്ച് അഖിലേന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി.വി. ഷാജി, ജന. സെക്രട്ടറി സി. അമൃതദേവൻ, എം.ആർ. ഗോപകുമാർ, എം.ബി. ശിവൻ, കെ.കെ. നാരായണൻ നായർ എന്നിവർ സംസാരിച്ചു. 'സ്ത്രീ ശാക്തീകരണത്തിന് അധ്യാപികമാർ മുൻകൈയെടുക്കണം' കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന് അധ്യാപികമാർ മുൻകൈയെടുത്ത് സമൂഹത്തിന് മാതൃകയാവണമെന്ന് എ.െഎ.സി.സി അംഗം അഡ്വ. ദീപ്തി മേരി വർഗീസ്. കെ.പി.എസ്.ടി.എ ജില്ല റവന്യൂ വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് 'സ്ത്രീ ലൈംഗികതയും വിശ്വാസങ്ങളും'എന്ന വിഷയത്തിൽ ക്ലാസെടുത്തു. വനിത ഫോറം ജില്ല ചെയർപേഴ്സൻ എ. സുമ അധ്യക്ഷത വഹിച്ചു. പ്രസന്ന കരോളിൻ, കെ.സി. രാധാമണി, കെ. മഞ്ജുള, ഇ. സുജാത, ടി.സി. സുജയ, സാജിദ കമാൽ, ബി.വി. റീന എന്നിവർ സംസാരിച്ചു. ആർ. ശങ്കർ അനുസ്മരണം കോഴിക്കോട്: കേരള ജനസമ്പർക്ക വേദിയുടെ ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.വി. ഉസ്മാൻകോയ ഉദ്ഘാടനം ചെയ്തു. ആർ. ശങ്കർ കർമശ്രേഷ്ഠ അവാർഡിന് എം.എ. റഹ്മാൻ അർഹനായി. പ്രസിഡൻറ് എൻ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി. അനിൽബാബു, സി. കാളിദാസൻ, രമേശ് അമ്പലക്കോത്ത്, പത്മനാഭൻ വേലൂരി, വിനോദ് പൂവ അടൽ എന്നിവർ സംസാരിച്ചു.
Next Story