Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:02 AM GMT Updated On
date_range 4 Nov 2018 5:02 AM GMTകുന്നുമ്മൽ ഉപജില്ലയിൽ എല്ലാ സ്കൂളിലും ക്ലാസ് ലൈബ്രറി
text_fieldsbookmark_border
കുറ്റ്യാടി: എല്ലാ സ്കൂളിലും ക്ലാസ് ലൈബ്രറി ഒരുക്കി കുന്നുമ്മൽ ഉപജില്ല മികവിലെത്തി. എല്ലാ സ്കൂളിലും ക്ലാസ് ലൈബ്രറി സ്ഥാപിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ തുടക്കം 'ക്ലാസ് മുറികളിൽ വായന വസന്തം'എന്ന പേരിൽ വടകര വിദ്യാഭ്യാസ ജില്ലയിലാണ് ആദ്യം നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായാണ് കുന്നുമ്മൽ ഉപജില്ലയിലെ മുഴുവൻ സ്കൂളിലും ക്ലാസുകളിലും ലൈബ്രറികൾ ഒരുക്കിയത്. ദേവർകോവിൽ കെ.വി.കെ.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡൻറ് ഇ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.സി. മോഹനൻ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റർ പി.കെ. നവാസ്, കായക്കൊടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചെയർമാൻമാരായ കെ. രാജൻ, സുഫിറ സുഫിറ, എം.എ കെ.വി. ജമാൽ, കെ. റംല, കെ.പി. ദിനേശൻ, കെ.വി. ആസ്യ, ടി.കെ. കുഞ്ഞബ്ദുല്ല, സരിത ബിനു, ഒ. രവീന്ദ്രൻ, കുമ്പളംകണ്ടി അഹ്മദ്, കെ.കെ അഷറഫ്, ഗിരീഷ്, എം. രാജൻ, എ.കെ. ലളിത, സ്കൂൾ ലീഡർ കാദംബരി വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story