Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 5:04 AM GMT Updated On
date_range 2018-11-02T10:34:01+05:30കൊടുവള്ളി നഗരസഭയിലെ അനധികൃത പരസ്യ ബോർഡുകൾ നീക്കംചെയ്തു
text_fieldsകൊടുവള്ളി: നഗരസഭ പരിധിയില്‍ വിവിധ ഏജൻസികളും സംഘടനകളും രാഷ്ട്രീയ പാർട്ടികളും നഗരസഭയുടെ അനുമതി കൂടാതെ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകള്‍, ബാനറുകള്‍, ഹോർഡിങ്ങുകള്‍ എന്നിവ കേരള ഹൈകോടതിയുടെയും കേരള സർക്കാറിെൻറയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നീക്കം ചെയ്തു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാനറുകളും പരസ്യബോർഡുകളും ഫുട് പാത്തിലേക്ക് കയറ്റി സ്ഥാപിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളും സാധനങ്ങളും നഗരസഭ നീക്കം ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കകം ചെറുതും വലുതുമായ 518ഓളം പരസ്യങ്ങള്‍ എടുത്തു മാറ്റിയിട്ടുണ്ട്. സ്വകാര്യ സ്ഥലത്തുള്ള അനധികൃത പരസ്യങ്ങള്‍ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമുള്ള നഗരസഭ സെക്രട്ടറിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നീക്കം ചെയ്തിട്ടുള്ളത്. സ്വകാര്യ സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ഏതാനും ഹോർഡിങ്ങുകള്‍ ക്രമവത്കരിക്കുന്നതിന് അപേക്ഷ ലഭിച്ചു. ഈ അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കാൻ പരിശോധന നടത്തിവരുകയാണ്. നഗരസഭ പരിധിയില്‍ രാഷ്ട്രീയ-മത-സാംസ്കാരിക സംഘടനകളുടേതുൾപ്പെടെ എല്ലാ പരസ്യങ്ങളും പ്രദർശിപ്പിക്കുന്നതിനും നഗരസഭയില്‍ അപേക്ഷ സമർപ്പിച്ച് നിശ്ചിത ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. കാലാവധി കഴിഞ്ഞ ഉടനെ പരസ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യേണ്ടതുമാണ്. അനധികൃതമായി പരസ്യം സ്ഥാപിക്കുകയോ സമയപരിധി കഴിഞ്ഞ ശേഷം നീക്കം ചെയ്യാതിരിക്കുകയോ ചെയ്യാത്തവരില്‍നിന്നും പരസ്യം നീക്കം ചെയ്യുന്നതിനുള്ള െചലവും പിഴയും ബന്ധപ്പെട്ടവരില്‍നിന്നു ഈടാക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുല്‍ ഖാദർ, റവന്യൂ ഇൻസ്പെക്ടർ കെ.സി. സുനില്‍ കുമാര്‍, ഓവർസിയർ അബ്ദുല്‍ ലത്തീഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. മുനീർ, എ.യു.ഇ.ജി.എസ് അക്കൗണ്ടൻറ് ഒ.പി. സൈദ് അലി, കണ്ടിൻജൻറ് ജീവനക്കാർ എന്നിവരടങ്ങുന്ന സ്ക്വാഡാണ് അനധികൃത പരസ്യ ബോർഡുകള്‍ നീക്കം ചെയ്തത്.
Next Story