Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്ദേശയാത്രക്ക്...

സന്ദേശയാത്രക്ക് സ്വീകരണം നൽകി

text_fields
bookmark_border
സന്ദേശയാത്രക്ക് സ്വീകരണം നൽകി
cancel
ഈങ്ങാപ്പുഴ: കുടുംബശ്രീക്കു കീഴിൽ നടത്തുന്ന ജൈവകൃഷിയുടെ പ്രചാരണാർഥം നടത്തുന്ന സന്ദേശയാത്രക്ക് ഈങ്ങാപ്പുഴയിൽ സ്വീകരണം നൽകി. ഹരിത ജീവനം ജൈവ സന്ദേശ യാത്രയിൽ കുടുംബശ്രീയുടെ കലാ ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിലുള്ള ഏഴു വനിതകളാണ് അംഗങ്ങൾ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി 12 സ്ഥലങ്ങളിലാണ് യത്. സന്ദേശയാത്രയിലെ അംഗങ്ങൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ക്രോഡീകരിച്ച് തയാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള തെരുവുനാടകവും അവതരിപ്പിച്ചു. എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷീബ സജി, സി.ഡി.എസ് അംഗങ്ങളായ ബിന്ദു ഉദയൻ, യു.പി. ഹേമലത, ഉഷ വിനോദ്, ലീന സെബാസ്റ്റ്യൻ, സിന്ദു ഷാജി, ശാലിനി മോഹൻദാസ്, ശ്രീജ ബിജു എ.ഡി.എസ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story