Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയാളപ്പഴമയുടെ ചരിത്രം...

മലയാളപ്പഴമയുടെ ചരിത്രം തേടി ഫാറൂഖ് എ. എൽ. പി. സ്കൂൾ

text_fields
bookmark_border
മലയാളപ്പഴമയുടെ ചരിത്രം തേടി ഫാറൂഖ് എ. എൽ. പി. സ്കൂൾ
cancel
ഫറോക്ക്: കേരളപ്പിറവി ദിനത്തിൽ മലയാളപ്പഴമയുടെ ചരിത്രം തേടി ഫാറൂഖ് എ.എൽ.പി. സ്‌കൂൾ വിദ്യാർഥികൾ. കേരളത്തി​െൻറ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പത്രികകളും ദൃശ്യാവിഷ്കാരവും പതിപ്പുകളുമായി വിദ്യാർഥികൾ തങ്ങളുടെ കൂട്ടുകാർക്ക് വ്യത്യസ്തമായ പഠനവേദിയാണൊരുക്കിയത്. കേരളത്തി​െൻറ ചരിത്രം, ഐതിഹ്യം, കലകൾ, സംഗീതം, കളികൾ, ആഘോഷങ്ങൾ, വിനോദ കേന്ദ്രങ്ങളുടെ വിവരങ്ങൾ, കവിതകൾ, കഥകൾ എന്നിവയെല്ലാം അവരുടെ പതിപ്പുകളിലും ചുമർ പത്രികകളിലും ഇടംപിടിച്ചു . വിദ്യാർഥികൾ കേരള ഗാനങ്ങൾ സംഘമായി ദൃശ്യവത്കരിക്കുകയും ആലപിക്കുകയും ചെയ്തു. ദ്രുത പ്രശ്നോത്തരി, നവകേരള പ്രതിജ്ഞ എന്നിവക്ക് ടി. സുലൈഖ , നസ്റി ബാനു എന്നിവർ നേതൃത്വം കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ, സീനിയർ അസിസ്റ്റൻറ് ടി.എ. സുലൈഖ, എസ്.ആർ.ജി. കൺവീനർ കെ.പി. മുഹമ്മദലി, കെ.എച്ച്. സുലൈമാൻ, എ. വാഹിദ, സ്കൂൾ ലീഡർ വി.കെ. ഷാദിൽ എന്നിവർ സംസാരിച്ചു. photo: farook33.jpg കേരളപിറവി ദിനത്തിൽ ഫാറൂഖ് കോളജ് ഫാറൂഖ് എ.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ കേരള ചരിത്രം പഠനവേദി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story