Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഞ്ചായത്ത്​ ഒാഫിസ്​​...

പഞ്ചായത്ത്​ ഒാഫിസ്​​ മാർച്ച്​

text_fields
bookmark_border
പഞ്ചായത്ത്​ ഒാഫിസ്​​ മാർച്ച്​
cancel
നന്തിബസാർ: തൊഴിലുറപ്പ് തൊഴിലാളികൾ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ജോലിസമയം ഒമ്പതു മുതൽ നാലുവരെയാക്കുക, വേതനം 500 രൂപയാക്കി വർധിപ്പിക്കുക, ഉദ്യോഗസ്ഥരുടെ തൊഴിലാളിദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സെക്രട്ടറി കെ. ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.കെ. ശ്രീകുമാർ, പി.കെ. ഷീജ, സെക്രട്ടറി സൈനബ തുടങ്ങിയവർ സംസാരിച്ചു. വി.കെ. കമല, വത്സല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story