Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

തൃക്കുറ്റിശ്ശേരി-വയൽപീടിക പാലം പുനർനിർമാണ പ്രവൃത്തി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തൃക്കുറ്റിശ്ശേരി-വയൽപീടിക പാലം പുനർനിർമാണ പ്രവൃത്തി ഉദ്​ഘാടനം ചെയ്​തു
cancel
ബാലുശ്ശേരി: കാലപ്പഴക്കംമൂലം അപകടനിലയിലായ തൃക്കുറ്റിശ്ശേരി-വയൽപീടിക പാലം പുനർനിർമാണ പ്രവൃത്തി ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ഏറെക്കാലമായി അപകട നിലയിലായ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. 1.53 കോടി ചെലവിൽ ഒരു സ്പാനിൽ 16.65 മീറ്റർ നീളത്തിൽ ഫുട്പാത്തടക്കം ഒമ്പത് മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. കെ.കെ. കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട്, പനങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, വാർഡ് മെംബർമാരായ പ്രേമലത, ഗംഗാധരൻ, ടി.കെ. ശ്രീധരൻ, ഇസ്മയിൽ കുറുെമ്പായിൽ, പി. സുധാകരൻ, ടി.കെ. ശ്രീധരൻ, രാജേഷ് കായണ്ണ എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി.കെ. മിനി സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആർ.വി. ഷിനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story