Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 5:02 AM GMT Updated On
date_range 30 Oct 2018 5:02 AM GMTസ്ത്രീവിരുദ്ധ മുഖങ്ങൾ തുറന്നുകാണിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
പന്തീരാങ്കാവ്: സ്ത്രീവിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാണിക്കുമെന്നും തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കിലയുടെ സഹകരണത്തോടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച ജെൻഡർ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് പാലത്തൊടി, ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.പി. ഹസീന, അഡ്വ. പി.എം.ആതിര, രശ്മി രാമൻ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ കൃഷ്ണ കുമാരി സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story