Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കടകളിലെ മാലിന്യം...

കോഴിക്കടകളിലെ മാലിന്യം സംസ്​കരിക്കാൻ പദ്ധതി

text_fields
bookmark_border
കോഴിക്കടകളിലെ മാലിന്യം സംസ്​കരിക്കാൻ പദ്ധതി
cancel
പേരാമ്പ്ര: 'സീറോ വേസ്റ്റ് പേരാമ്പ്ര' പദ്ധതി പ്രകാരം പട്ടണത്തിലെ കോഴിക്കടകളിലെ അറവുമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന വ്യാപകമായുള്ള പദ്ധതി ആദ്യം നടപ്പാക്കുന്നത് പേരാമ്പ്രയിലാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും കോഴിക്കടകളില്‍ ഫ്രീസറുകള്‍ സ്ഥാപിച്ചു. ഇവിടെ സൂക്ഷിക്കുന്ന അറവുമാലിന്യം ദിവസവും ഫ്രഷ്‌കട്ട് ഓര്‍ഗാനിക് എന്ന സ്ഥാപനം ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സുരേഷ് ബാബു കൈലാസിന് വേസ്റ്റ് ബോക്‌സ് നല്‍കി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. പ്രമോദ്, ഗോപി മരുതോറ, മിനി പൊന്‍പറ, ശ്രീധരന്‍ കല്ലാട്ടുതാഴ, കെ.എം. ജാനു, കെ.പി. യൂസഫ്, കെ.എം. ലതിക, വ്യാപാരി പ്രതിനിധികളായ ജയകൃഷ്ണന്‍ നോവ, ഷരീഫ് ചീക്കിലോട്, ലവ്‌ലി കുഞ്ഞിക്കേളുനായർ, സാജിദ് ഊരാളത്ത്, സന്ദീപ് കോരന്‍കണ്ടി, ഫ്രഷ്‌കട്ട് ഓര്‍ഗാനിക് പ്രതിനിധി യൂജിന്‍ താമരശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സാംസ്കാരിക കൂട്ടായ്മ ഇന്ന് പേരാമ്പ്ര: ആര്‍ത്തവം കുറ്റമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 27ന് പേരാമ്പ്രയില്‍ ജനാധിപത്യ സദസ്സ് സംഘടിപ്പിക്കും. ഭരണഘടന അവകാശങ്ങള്‍ സംരക്ഷിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വൈകീട്ട് മൂന്നിന് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി. പാട്ടും ചിത്രരചനയും ഐക്യദാര്‍ഢ്യമായി ഒപ്പുചാര്‍ത്തലുമുണ്ടാകും. ഡോ. എം.ജി. മല്ലിക, സ്മിത നെരവത്ത്, അഡ്വ. സുധ ഹരിദ്വാർ, ഡോ. ജാന്‍സി ജോസ്, മജ്‌നി തിരുവങ്ങൂർ, പി.എം. ദീപ എന്നിവര്‍ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് പ്രകടനം നടത്തി പേരാമ്പ്ര: സി.ബി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജന്‍ മരുതേരി, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, ബാബു തത്തക്കാടന്‍, രാജന്‍ കെ. പുതിയേടത്ത്, പി.എസ്. സുനില്‍കുമാര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story