Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം ഉപജില്ല സ്​കൂൾ...

മുക്കം ഉപജില്ല സ്​കൂൾ പ്രവൃത്തിപരിചയ മേളയും ഐ.ടി മേളയും ഇന്ന്

text_fields
bookmark_border
മുക്കം ഉപജില്ല സ്​കൂൾ പ്രവൃത്തിപരിചയ മേളയും ഐ.ടി മേളയും ഇന്ന്
cancel
മുക്കം: ഉപജില്ല സ്കൂൾ പ്രവൃത്തിപരിചയ മേളയും ഐ.ടി മേളയും ശനിയാഴ്ച രാവിലെ 9.30ന് മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 17 ഹൈസ്കൂളുകളിൽനിന്നും 12 ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും 40 ഇനങ്ങളിലായി 500 വിദ്യാർഥികൾ മത്സരിക്കും. ഗണിത, ശാസ്ത്ര, സാമൂഹിക മേളകൾ ശനിയാഴ്ച തന്നെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. ബൈത്തുറഹ്മ തറക്കല്ലിടൽ മുക്കം: വല്ലാത്തായ്പാറ പുത്തൻപുരക്കൽ ആമിനക്കും കുടുംബത്തിനും ഖത്തർ കെ.എം.സി.സിയുടെയും മുസ്‌ലിംലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടൽ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നിർവഹിച്ചു. കെ. കോയ അധ്യക്ഷത വഹിച്ചു. പി. യൂനുസ് മാസ്റ്റർ, വി.എ. റഷീദ്, ടി.പി. അബ്ബാസ്, എം.പി.കെ. ബർറ്, സലാം തേക്കുംകുറ്റി, നിസാം കാരശ്ശേരി, പി.എം. സുബൈർ, റഊഫ് കൊളക്കാടൻ, അബൂബക്കർ ചാലൂളി, എം.കെ. സൈതാലി, പി. ഉനൈസ്, എ.പി. ഹൈദ്രോസ്, പി.കെ. കുഞ്ഞാപ്പ, അസൈൻ പീച്ചാം പൊയിൽ, ബീരാൻകുട്ടി മുസ്ലിയാർ, എം.എം. അഷ്റഫ്, അലവിക്കുട്ടി, ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story