Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:02 AM GMT Updated On
date_range 2018-10-27T10:32:23+05:30വയനാട് ചുരത്തിൽ മാലിന്യം തള്ളൽ: പട്രോളിങ് കർശനമാക്കണം
text_fieldsഈങ്ങാപ്പുഴ: വയനാട് ചുരത്തിൽ അടിക്കടി മാലിന്യം തള്ളുന്നത് തടയാൻ പൊലീസും വനംവകുപ്പും പട്രോളിങ് ശക്തമാക്കണമെന്ന് ചുരം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ നാലു സ്ഥലങ്ങളിലാണ് മാലിന്യം തള്ളിയത്. ചുരം വ്യൂ പോയൻറിന് താഴെയും ഒമ്പതാം വളവിന് തൊട്ടടുത്തും തകരപ്പാടി പുഴയിലും അഞ്ചാം വളവിനടുത്തും മത്സ്യത്തിെൻറയും കല്ലുമ്മക്കായയുടെയും മാലിന്യങ്ങളാണ് തള്ളിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് മാലിന്യം തള്ളുന്നത്. മാലിന്യങ്ങൾ വനത്തിലും കുടിവെള്ള സ്രോതസ്സുകളിലുമാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ വനംവകുപ്പും ഹെൽത്ത് ഡിപ്പാർട്മെൻറും നടപടികൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസിെൻറ രാത്രികാല പട്രോളിങ് കൂടുതൽ ശക്തമായി തുടരാനും നടപടികൾ ഉണ്ടാവണം. ഇതുസംബന്ധിച്ച് ചുരം സംരക്ഷണ സമിതി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തക യോഗത്തിൽ പ്രസിഡൻറ് മൊയ്തു മുട്ടായി അധ്യക്ഷത വഹിച്ചു. വി.കെ. അബൂബക്കർ, ഷൗക്കത്ത് എലിക്കാട്, കെ. അനിൽ, അബ്ദുൽ ലത്തീഫ്, രാമൻ, എം.പി. സുരേഷ്, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. Photo: Thamarassery 4, 5
Next Story