Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി

text_fields
bookmark_border
ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി
cancel
ഫറോക്ക്: മുനിസിപ്പൽ റെസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റി പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. എം.എൽ.എയുടെ ചെറുവണ്ണൂരിലെ ഓഫിസിൽ നടന്ന ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എക്ക് തുക കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് നഗരസഭയിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കോഒാഡിനേഷൻ കമ്മിറ്റി സഹായങ്ങൾ എത്തിച്ചുനൽകിയിരുന്നു. അതിൽ ബാക്കിവന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി. രാധാകൃഷ്ണൻ, സക്കീർ പാറക്കാട്ട്, രാജശേഖരൻ, വി. മോഹനൻ, കെ. ജീവാനന്ദൻ, ദേവദാസൻ ചെറുകുറ്റി, നാരായണൻ കണ്ണാമ്പുറത്ത്, ബാബുരാജ് കളത്തിൽ, കെ.പി. സുബൈർ, ജോൺ സി. ദാസ്, എൻ. ഹരിലാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story