Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി ഗവ....

കുറ്റ്യാടി ഗവ. എച്ച്​.എസ്​.എസ്​ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്; കെട്ടിടസമുച്ചയത്തിന് ശിലയിട്ടു

text_fields
bookmark_border
കുറ്റ്യാടി ഗവ. എച്ച്​.എസ്​.എസ്​ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്; കെട്ടിടസമുച്ചയത്തിന് ശിലയിട്ടു
cancel
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തി​െൻറ ശിലാസ്ഥാപനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ, ജില്ല പഞ്ചായത്ത്, എം.എൽ.എ ഫണ്ട്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആറര കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി.കെ. സജിത, പി.ജി. ജോർജ്, മെംബർ അഹമ്മദ് പുന്നക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ്കുട്ടി, പി.ടി.എ പ്രസിഡൻറ് എ. അബ്ദുൽ അസീസ്, എസ്.എം.സി ചെയർമാൻ കെ.കെ. അമ്മദ്, ഹെഡ്മാസ്റ്റർ എ.എം. കുര്യൻ, പ്രിൻസിപ്പൽ കെ. ലൈജു, മുൻ പഞ്ചായത്ത് ഭാരവാഹികൾ, വാർഡ് മെംബർമാർ, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story