Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:01 AM GMT Updated On
date_range 24 Oct 2018 5:01 AM GMTകരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് നഗരസഭയിലെ തീരദേശ മേഖലയായ കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സബ് സെൻററിനായി പുതിയ കെട്ടിടം വരുന്നു. മുൻ എം.എൽ.എ എളമരം കരീമിെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. വി.കെ.സി. മമ്മദ് കോയ എം.എൽ.എ കെട്ടിടത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി ഓവർസിയർ ജേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ, കൗൺസിലർമാരായ കെ. അബ്ദുസ്സലാം, കെ.ടി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story