Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 5:04 AM GMT Updated On
date_range 2018-10-22T10:34:37+05:30മെഡിക്കൽ ക്യാമ്പ്
text_fieldsപന്നിയങ്കര: കോർപറേഷൻ കുടുംബശ്രീ അഗതികൾക്ക് രണ്ടാംഘട്ട സൗജന്യ നടത്തി. മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം, ബഡ്ജറ്റ ് ഫാർമ, അസ ഡയഗ്നോസ്റ്റിക് സെൻറർ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 260 പേർക്കുള്ള മരുന്നുകളും ലാബ് ടെസ്റ്റുകളും സൗജന്യമായി നടത്തി. ഇരുപതോളം കിടപ്പുരോഗികളെ വീട്ടിലെത്തി ചികിത്സ തുടരാനുള്ള നടപടിക്കും തുടക്കമായി. പന്നിയങ്കര ഗവ. യു.പി സ്കൂളിൽ നടന്ന ക്യാമ്പ് മുൻ മേയർ എം.എം. പത്മാവതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് സൗത്ത് ചെയർപേഴ്സൻ എം. ജയശീല അധ്യക്ഷത വഹിച്ചു. ഒ. രജിത സംസാരിച്ചു. പ്രോജക്ട് ഓഫിസർ റംസി ഇസ്മായിൽ സ്വാഗതവും ഷഹർബാനു നന്ദിയും പറഞ്ഞു.
Next Story