Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 5:03 AM GMT Updated On
date_range 22 Oct 2018 5:03 AM GMTപന്നൂർ ജി.എച്ച്.എസ്.എസിൽ സിവിൽ സർവിസ് ശിൽപശാല
text_fieldsbookmark_border
കൊടുവള്ളി: പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവിസ് ശിൽപശാല സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി എ.ജിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. പി. സരിൻ സിവിൽ സർവിസിെൻറ ജയസാധ്യതകൾ, തയാറെടുപ്പുകൾ എന്നിവയെപ്പറ്റി വിദ്യാർഥികളുമായി സംവദിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് അംഗം ഇന്ദു സനിത്ത്, പ്രിൻസിപ്പൽ എം. സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ.ജി. മനോഹരൻ, പി.ടി.എ പ്രസിഡൻറ് വി.എം. ശ്രീധരൻ, എം.എൻ. ശശിധരൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി.പി. റഷീദ്, പി.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.കെ. ഷാജി ബാബു സ്വാഗതവും കൺവീനർ എം.യു. ഇന്ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story