Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവഴിഞ്ഞിയെ...

ഇരുവഴിഞ്ഞിയെ ചേർത്തുപിടിക്കാൻ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
ഇരുവഴിഞ്ഞിയെ ചേർത്തുപിടിക്കാൻ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു
cancel
കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴ ശുചീകരണത്തി​െൻറ രണ്ടാം ഘട്ടവും കടവ് പുനർനിർമാണവും തെയ്യത്തുംകടവിൽ നടത്തി. ചേന്ദമംഗലൂർ സോഷ്യൽ സർവിസ് വിങ്ങി​െൻറയും ടി.വൈ.കെ ക്ലബി​െൻറയും ആഭിമുഖ്യത്തിലാണ് പ്രവൃത്തി സംഘടിപ്പിച്ചത്. ഇരുവഴിഞ്ഞിപ്പുഴ കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സാറ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി, കെ.ടി. മൻസൂർ, എ.പി. മുജീബ്, ബന്ന ചേന്ദമംഗലൂർ, അബ്ദുറഹിമാൻ, അശ്റഫ്, കെ.സി. മുഹമ്മദലി, പി. മുസ്തഫ എന്നിവർ സംസാരിച്ചു. വി.കെ. സ്വാലിഹ് സ്വാഗതവും ശബീർ കൊളായിൽ നന്ദിയും പറഞ്ഞു. കെ.ടി. മുഹ്സിൻ, ഉബൈദുല്ല കൊടപ്പന, സൈഫു നറുക്കിൽ, ഇ.കെ. അൻവർ, ജൈസൽ എ.എം.ബി, പി.വി. നഷീത്ത്, കെ.എം. ഫായിസ്, വി.കെ. ഇർഫാൻ, ജാഫർ പുതുക്കുടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story