Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി പാലത്തിൽ...

കുറ്റ്യാടി പാലത്തിൽ വിള്ളൽ

text_fields
bookmark_border
കുറ്റ്യാടി പാലത്തിൽ വിള്ളൽ
cancel
കുറ്റ്യാടി: കോഴിക്കോട് റോഡിലെ പാലത്തിൽ വിള്ളൽ. എക്സ്പാൻഷൻ സ്പാനുകൾ തൂണുമായി ചേരുന്നിടത്തെ കോൺക്രീറ്റാണ് വിണ്ടുകീറിയിരിക്കുന്നത്. സ്പാനുകൾ ചേരുന്നിടത്ത് വക്കിന് തേയ്മാനം വരാതിരിക്കാൻ സ്ഥാപിച്ച ഇരുമ്പുപട്ടകൾ മുഴുവൻ ഇളകി ഇല്ലാതാവുകയും വക്കുകൾ അടർന്നു പോകുകയും ചെയ്തിരുന്നു. മൂന്നു തൂണുകളിലും അേപ്രാച്ച് റോഡി​െൻറ ഭാഗങ്ങളിലുമായി 10 പട്ടകളാണ് ഉണ്ടായിരുന്നത്. കണ്ണൂർ എയർപോർട്ട് റോഡി​െൻറ ഭാഗമായി കുറ്റ്യാടി-നാദാപുരം റോഡ് അടുത്തിടെ റബറൈസ് ചെയ്തപ്പോൾ പാലത്തിന് കാര്യമായ അറ്റകുറ്റപണിയൊന്നും ചെയ്തിരുന്നില്ല. ഇരുമ്പുപട്ടകൾ ഇളകി വിടവു വന്ന സ്ഥലത്ത് ടാറും കോൺക്രീറ്റും ചേർത്ത് അടക്കുകയാണ് ഉണ്ടായത്. അത് വേഗം ഇളകിപ്പോയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story