Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 5:02 AM GMT Updated On
date_range 13 Oct 2018 5:02 AM GMTഅരിയോളിമുക്ക് -വാണിഭ പീടിക റോഡ് ഉദ്ഘാടനം
text_fieldsbookmark_border
തലക്കുളത്തൂര്‍: പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ അരിയോളിമുക്ക്-വാണിഭ പീടിക റോഡിെൻറ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. തീരദേശ ഫണ്ടില്‍നിന്ന് 63 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന് അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ ലത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് കെ. പ്രകാശൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്പേഴ്സൻ കെ.ജി. പ്രജിത, ടി.കെ. വിജയന്, വി. വിജിത്രന്‍, കെ. അജയന്, പി.പി. ഹാഷിം, കെ. ചന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സമിതി ചെയര്പേഴ്സൻ ഷീജ വേലിവളപ്പില്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു . എലി നശീകരണ കാമ്പയിന് തലക്കുളത്തൂർ: കൃഷിഭവൻ, വെയര്‍ ഹൗസിങ് കോർപറേഷന്, സി.എം.എം ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എലി നശീകരണ കാമ്പയിന് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കെ. പ്രകാശന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ രൂപക്, ഉഷ, രൂപേഷ്, കെ. രമ, പി. മുഹമ്മദ് ഷഫീല്‍, വി.ടി. അനുപമ, ബിന്ദു മലയിൽ, ഹരീഷ് കുമാർ, ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story