Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവരാത്രി സംഗീതോത്സവം

നവരാത്രി സംഗീതോത്സവം

text_fields
bookmark_border
നവരാത്രി സംഗീതോത്സവം
cancel
ചേമഞ്ചേരി: നവരാത്രി ആഘോഷ ഭാഗമായി പൂക്കാട് കലാലയത്തിൽ സംഗീത അർച്ചന നടത്തി. സുജയ, അപർണ, ദേവന്ദ സുനിൽ, വിഷ്ണു, ശരത് എന്നിവർ സംഗീതം ആലപിച്ചു. ശിവദാസ് ചേമഞ്ചേരി, പുഷ്പ പ്രേം രാജ് എന്നിവർ പക്കമേളമൊരുക്കി. ബാലുശ്ശേരി: ചാല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തി​െൻറ ഭാഗമായി രാവിലെ ആറിന് നിർമാല്യ ദർശനം, 6.30ന് ഗണപതി ഹോമം, 7.30ന് ഉഷപൂജ, 10ന് ഉച്ചപൂജ, വൈകീട്ട് 6.20ന് ദീപാരാധന, ഏഴിന് അത്താഴപൂജ എന്നിവ നടക്കും. 17ന് ദീപാരാധനക്ക് മുമ്പായി പുസ്തകം പൂജക്ക് വെക്കും. വിജയദശമി ദിനത്തിൽ എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാർ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. ബാലുശ്ശേരി: ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തി​െൻറ ഭാഗമായി ഇൗ മാസം 14ന് അഖണ്ഡനാമജപം നടക്കും. ഹരിനാമ സങ്കീർത്തന സമിതി കോഴിക്കോടും ചിറക്കൽ മാതൃസമിതിയും ചേർന്നാണ് നാമജപം നടത്തുന്നത്. 16ന് പുസ്തകം വെപ്പും 17, 18 തീയതികളിൽ നാമജപവും 19ന് എഴുത്തിനിരുത്തലും നടക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story