സീസണിലെ ആദ്യ ലക്ഷദ്വീപ് യാത്രക്കപ്പൽ നാളെ പുറപ്പെടും

05:03 AM
12/10/2018
ബേപ്പൂർ: ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള സീസണിലെ ആദ്യ യാത്രക്കപ്പൽ 'മിനിക്കോയ്' ശനിയാഴ്ച തുറമുഖത്തുനിന്ന് പുറപ്പെടും. യാത്രക്കപ്പലുകളുടെ മൺസൂൺകാല ജലയാത്ര നിരോധനം െസപ്റ്റംബർ 15ന് അവസാനിച്ചെങ്കിലും തുറമുഖത്തുനിന്ന് കപ്പൽ സർവിസ് ഇതുവരെ ആരംഭിച്ചിട്ടില്ലായിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും പിന്നീട് കഴിഞ്ഞദിവസങ്ങളിൽ ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിലുമാണ് യാത്രക്കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെടാൻ വൈകിയത്. കൊച്ചിയിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് നാലരക്കാണ് ജീവനക്കാരുമായി കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിയത്. 150 യാത്രക്കാരുമായി ആന്ത്രോത്ത്, കൽപേനി ദ്വീപുകളിലാണ് ആദ്യ സർവിസ് നടത്തുന്നതെന്ന് ക്യാപ്റ്റൻ എൻ. മല്ലീനാഥ് പറഞ്ഞു.
Loading...
COMMENTS