വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സമ്മേളനം

05:03 AM
12/10/2018
മേപ്പയൂർ‬: വ്യാപാരി വ്യവസായി സമിതി കുരുടിമുക്ക് യൂനിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൈക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. പഴയകാല വ്യാപാരികളെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യപ്രഭാഷണവും മെംബർഷിപ് ഉദ്ഘാടനവും ജില്ല െസക്രട്ടറി സി.കെ. വിജയൻ നിർവഹിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സി. രാധ, സമിതി സംസ്ഥാന കമ്മിറ്റിയംഗം സി.വി. ഇക്ബാൽ, മേഖല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, നാരായണൻ എസ്ക്വയർ, കെ. മധുസൂദനൻ, എ.പി. ശ്രീജ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ശ്രീജിത്ത് പൈക്കാട്ട് സ്വാഗതവും കെ.എം. ശങ്കരൻ നന്ദിയും പറഞ്ഞു.
Loading...
COMMENTS