Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2018 5:01 AM GMT Updated On
date_range 8 Oct 2018 5:01 AM GMTഗൃഹസമ്പർക്ക കാമ്പയിൻ
text_fieldsbookmark_border
മാവൂർ: ജില്ല പഞ്ചായത്ത് എജുകെയർ പദ്ധതിയുടെ ഭാഗമായി മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ ഗൃഹസന്ദർശന കാമ്പയിെൻറ ഉദ്ഘാടനം പള്ളിയോളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ.സി. സത്യാനന്ദൻ, വാർഡ് മെംബർമാരായ കെ. അനൂപ്, രാജി ചെറുതൊടികയിൽ, പി.ടി.എ പ്രസിഡൻറ് കെ. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. സീനിയർ അസിസ്റ്റൻറ് യു.സി. ശ്രീലത, എസ്.ആർ.ജി കൺവീനർ പി. മധുസൂദനൻ, എജുകെയർ കൺവീനർ െക.വി. ശ്യാമള, അധ്യാപകരായ പ്രേംകുമാർ, വിനോദ്കുമാർ, കെ.െക. റംലത്ത്, ജി. ലക്ഷ്മി, െക. ശ്രീലത, എൻ. ഷൈജ, സ്മിത എന്നിവർ നേതൃത്വം നൽകി. കാമ്പയിൻ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കും. കുട്ടികൾക്ക് ഗുണപരമായ വിദ്യാഭ്യാസം ലഭിക്കുന്നതിൽ രക്ഷാകർത്താക്കളുടെയും സമൂഹത്തിെൻറയും പങ്കാളിത്തം ഉറപ്പാക്കുകയാണ് കാമ്പയിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story