Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 5:59 AM GMT Updated On
date_range 6 Oct 2018 5:59 AM GMTമേഖലതല നാട്ടുകൂട്ടം; ഫുട്ബാൾ ടൂർണമെൻറ് തുടങ്ങി
text_fieldsbookmark_border
ഫറോക്ക്: മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി ചെറുവണ്ണൂർ-നല്ലളം മേഖല യൂത്ത് ലീഗ് നാട്ടുകൂട്ടം സംഘടിപ്പിച്ചു. വി. കോയ മൂപ്പൻ സ്മാരക ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറ് സംസ്ഥാന യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. പാലോറ തൻസി അധ്യക്ഷത വഹിച്ചു. എ.പി. ബഷീർ, ക്രസൻറ് മുഹമ്മദലി, കോർപറേഷൻ കൗൺസിലർ ശമീൽ തങ്ങൾ, ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഷഫീക്ക് അരക്കിണർ, ഷിഹാബ് നല്ലളം, വാഹിദ് കല്ലമ്പാറ, ഇ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ജേതാക്കളായ പതിനെട്ടാം വാർഡ് കോട്ടലാടക്കുള്ള ട്രോഫിയും പ്രൈസ് മണിയും എസ്.ടി.യു സംസ്ഥാന ഉപാധ്യക്ഷൻ യു. പോക്കർ നൽകി. റണ്ണേഴ്സ് ട്രോഫിയും പ്രൈസ് മണിയും നേടിയ നാലാം വാർഡ് നല്ലളത്തിന് മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ് റിയാസ് അരീക്കാടും ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി കോഹിനൂർ സലീമും നൽകി. ജനറൽ സെക്രട്ടറി എ. അൻവർ സ്വാഗതവും ട്രഷറർ കെ. ഷാഹുൽ ഹമിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story