Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 7:18 AM GMT Updated On
date_range 2018-09-29T12:48:36+05:30മാലിന്യം കത്തിക്കൽ; കൗൺസിൽ യോഗം അലങ്കോലമായി, പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsഫറോക്ക്: നഗരസഭയിലെ മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യോഗ അജണ്ടകൾ ചർച്ചകൂടാതെ അംഗീകരിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. ഫറോക്ക് നഗരസഭ സെക്രട്ടറി കെ. ദിനേശ്കുമാറിനെയാണ് മണിക്കൂറുകളോളം കൗൺസിൽ ഹാളിൽ തടഞ്ഞുവെച്ചത്. പൊലീസെത്തി അനുനയത്തിനു ശ്രമിച്ചെങ്കിലും ചർച്ചചെയ്യാത്ത വിഷയങ്ങളിലെ തീരുമാനങ്ങൾ മിനുട്‌സിലുണ്ടാകരുതെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ നഗരസഭ ചെയർപേഴ്‌സനും സെക്രട്ടറിയും ചർച്ചക്കെടുക്കാതെ വിഷയങ്ങൾ മിനുട്‌സിലുണ്ടാകില്ലെന്ന പറഞ്ഞതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ശനിയാഴ്ച രാവിലെ തുടങ്ങിയ കൗൺസിൽ യോഗത്തിൽ ഉച്ചക്കുശേഷമാണ് പ്രതിഷേധമുണ്ടായത്. മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് കൗൺസിലിൽ തർക്കത്തിനിടെ 2018-19 പദ്ധതികൾപോലുള്ള പ്രധാന വിഷയങ്ങൾ ചർച്ചചെയ്യാതെ പാസാക്കി യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. ചെയർപേഴ്‌സൻ യോഗഹാളിൽനിന്ന് ഇറങ്ങിപ്പോയി. മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരനെതിരെയുള്ള നടപടിയാണ് പ്രതിപക്ഷം എതിർത്തത്. ഫറോക്ക് എസ്.ഐ എം.കെ. അനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമാണ് കൗൺസിൽ ഹാളിലെത്തിയത്.
Next Story