Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസില്ല; അർധരാ​ത്രി...

ബസില്ല; അർധരാ​ത്രി പ്രതിഷേധവുമായി യാ​​​ത്രക്കാർ

text_fields
bookmark_border
കോഴിക്കോട്: സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് രാത്രിയാത്രക്കാെര പെരുവഴിയിലാക്കുന്നു. അവധിദിവസംകൂടിയായ ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതൽ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഇവർ മറ്റ് ബസുകൾ തടഞ്ഞതോടെ ഗത്യന്തരമില്ലാതെ കെ.എസ്.ആർ.ടി.സി അധികൃതർ രാവിലെ പോകേണ്ട പാലക്കാട് ബസ് മണ്ണാർക്കാടുവരെ ഒാടിക്കാൻ തയാറാവുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story