Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:44 AM GMT Updated On
date_range 2018-09-15T12:14:58+05:30വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം -എ.കെ. ശശീന്ദ്രൻ
text_fieldsകൊയിലാണ്ടി: കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാംസ്കാരിക സമുന്നതയുടെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർമാൻ കെ. സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ, നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. വിശ്വൻ, പി.കെ. വിശ്വനാഥൻ, ഇ.എസ്. രാജൻ, വി. സത്യൻ, സി. സത്യചന്ദ്രൻ, സി. രമേശൻ, ടി.കെ. രാധാകൃഷ്ണൻ, എം.ജി. ബൽരാജ്, പി. വൽസല, ബിജേഷ് ഉപ്പാലക്കൽ, സി. ജയരാജ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ ശേഖരിച്ച മൂന്നുലക്ഷം രൂപയുടെ ചെക്ക് ഹെഡ്മാസ്റ്റർ പി.എ. പ്രേമചന്ദ്രൻ മന്ത്രിക്ക് കൈമാറി. എം.വി. ഗഫൂർ സ്കൂളിന് വാട്ടർ കൂളർ നൽകി.
Next Story