Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി. കുട്ടികൃഷ്‌ണൻ നായർ ...

പി. കുട്ടികൃഷ്‌ണൻ നായർ അനുസ്‌മരണം സംഘടിപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: രാജ്യത്ത് ദേശീയതയിൽനിന്ന് മനുഷ്യനെ അകറ്റി പൗരാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റം വർധിച്ചുവരുകയാണെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ്. 'കല' സംഘടിപ്പിച്ച മുൻ മേയർ പി. കുട്ടികൃഷ്‌ണൻ നായരുടെ 19ാം ചരമദിന അനുസ്മരണത്തിൽ 'ദേശീയതക്കെതിരെ ഉയരുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല വൈസ് പ്രസിഡൻറ് കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. ടി.പി. ദാസൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കല സെക്രട്ടറി വിനീഷ് വിദ്യാധരൻ സ്വാഗതവും ജോയൻറ് സെക്രട്ടറി അഡ്വ. അശോക് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story