Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകരയിൽ...

രാമനാട്ടുകരയിൽ മധ്യവയസ്കന് മലമ്പനിബാധ കണ്ടെത്തി

text_fields
bookmark_border
രാമനാട്ടുകര: 27ാം ഡിവിഷനിലെ ചുള്ളിപ്പറമ്പ് തോട്ടായിപ്പാടത്തെ മധ്യവയസ്കന് മലമ്പനിയും ഡെങ്കിയും ബാധിച്ചതായി കണ്ടെത്തി . ഷൊര്‍ണൂരില്‍ ജോലിചെയ്തുവരുന്ന ഇയാള്‍ക്ക് ജോലി സ്ഥലത്തുനിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നതായി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ. ഇബ്രാഹീം പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോഴാണ് ഇയാൾ നാട്ടില്‍വരുന്നത്. പനിയെതുടര്‍ന്ന് കഴിഞ്ഞ ഒമ്പതിന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ബോധവത്കരണ ക്ലാസെടുത്തു. 50 വീടുകളില്‍ കൊതുകുനശീകരണം നടത്തി. രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. ജില്ലാ മലേറിയ ഓഫിസര്‍ കെ.പ്രകാശ്കുമാര്‍, ഒളവണ്ണ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷിബു ആദായി, കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ.ഇബ്രാഹീം, കൗണ്‍സിലര്‍ എ.പി.ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story