Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 8:38 AM GMT Updated On
date_range 2018-09-13T14:08:59+05:30പേരാമ്പ്ര ജോയൻറ് ആർ.ടി.ഒ ഓഫിസ് 24 ന് പ്രവർത്തനം തുടങ്ങും
text_fieldsപേരാമ്പ്ര: പേരാമ്പ്രയില്‍ ജോയൻറ് ആർ.ടി.ഒ ഓഫിസ് മിനി സിവില്‍ സ്റ്റേഷനില്‍ 24ന് പ്രവര്‍ത്തനം തുടങ്ങും. ഉദ്ഘാടനത് തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിക്കും. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. കെ.എല്‍ 77 ആണ് രജിസ്ട്രേഷൻ കോഡ്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റി. അവിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് സജ്ജമാക്കിയത്. എ.ഇ.ഒ ഓഫിസിന് എതിര്‍വശം ഒഴിവുള്ള സ്ഥലവും ഓഫിസിനായി നല്‍കി. നിര്‍മിതി കേന്ദ്രത്തിനായിരുന്നു ഓഫിസ് സൗകര്യമൊരുക്കാനുള്ള ചുമതല. ജോ. ആര്‍.ടി.ഒ ആയി കെ.കെ. രാജീവിനെ നിയമിച്ച് മാസങ്ങള്‍ക്ക് മുമ്പു തന്നെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. പേരാമ്പ്രയില്‍ ഓഫിസ് തുടങ്ങാത്തതിനാല്‍ ഇദ്ദേഹം താല്‍ക്കാലികമായി വടകര ആര്‍.ടി.ഒ ഓഫിസിലായിരുന്നു. പുതിയ ഓഫിസിലേക്ക് ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ, മൂന്ന് ക്ലര്‍ക്കുമാര്‍ എന്നിവരടക്കം പത്തു തസ്തികകളും അനുവദിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ 16 വില്ലേജുകളും വടകര താലൂക്കിലെ നാലു വില്ലേജുകളും പുതിയ ജോ.ആര്‍.ടി.ഒ ഓഫിസിന് കീഴില്‍ ഉള്‍പ്പെടും. 15 പഞ്ചായത്തുകളാണ് പരിധിയില്‍ വരുക. നിലവില്‍ കൊയിലാണ്ടി ജോ. ആര്‍.ടി.ഒ ഓഫിസിെൻറ കീഴിലാണ് പേരാമ്പ്ര ഉള്‍പ്പെടുന്ന പ്രദേശം. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ആർ.ടി.ഒ വി.വി. മധുസൂദനൻ, എം. കുഞ്ഞമ്മദ്, രാജൻ മരുതേരി, ടി.കെ. ലോഹിതാക്ഷൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കെ. സജീവൻ, പി.കെ.എം. ബാലകൃഷ്ണൻ, മുഹമ്മദ്, പി. രാജീൻ, ദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. എ.കെ. ബാലൻ (ചെയർ) ജോ. ആർ.ടി.ഒ കെ.കെ. രാജീവ് (കൺ) കെ.എം. റീന (ട്രഷ). .......... പേരാമ്പ്ര ആർ.ടി.ഒ പരിധിയിൽ വരുന്ന വില്ലേജുകൾ കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര, വേളം, ചെമ്പനോട, ചക്കിട്ടപാറ, പേരാമ്പ്ര, ചങ്ങരോത്ത്, പാലേരി, കൂത്താളി, കൂരാച്ചുണ്ട്, കായണ്ണ, നൊച്ചാട്, മേഞ്ഞാണ്യം, എരവട്ടൂർ, ചെറുവണ്ണൂർ, മേപ്പയൂർ, കൊഴുക്കല്ലൂർ, കോട്ടൂർ, നടുവണ്ണൂർ. ..... കോട്ടൂർ പഞ്ചായത്ത് രണ്ട് ആർ.ടി.ഒ പരിധിയിൽ പേരാമ്പ്ര: പേരാമ്പ്രയിൽ പുതിയ ആർ.ടി.ഒ ഓഫിസ് നിലവിൽ വരുമ്പോൾ കോട്ടൂർ പഞ്ചായത്ത് രണ്ട് ആർ.ടി.ഒ പരിധിയിലാവും. കോട്ടൂർ പഞ്ചായത്തിൽ രണ്ട് വില്ലേജുകളാണുള്ളത്. ഇതിൽ കോട്ടൂർ വില്ലേജ് പുതിയ ഓഫിസിെൻറ കീഴിൽ വരുമ്പോൾ അവിടനല്ലൂർ വില്ലേജ് നിലവിലുള്ള കൊയിലാണ്ടി ആർ.ടി.ഒക്ക് കീഴിൽ തന്നെയായിരിക്കും.
Next Story