Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 8:08 AM GMT Updated On
date_range 2018-09-13T13:38:58+05:30കരിയർ സെമിനാർ
text_fieldsകോഴിക്കോട്: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷനൽ ഗൈഡൻസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ. സുഗതകുമാരി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി അധ്യാപകരായ എം. ഗീത, കെ. അബ്ദുൽബഷീർ, എംപ്ലോയ്മെൻറ് ഓഫിസർ കെ. ഷൈലേഷ്, ജൂനിയർ എംപ്ലോയ്മെൻറ് ഓഫിസർ സി.കെ. സജീഷ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കൗൺസിലർ കെ. അബ്ദുൽ ലത്തീഫ് ക്ലാസെടുത്തു. വയനാട്ടിലെ വൃക്കരോഗികൾക്ക് മരുന്നുമായി 'സ്നേഹസ്പർശം' കോഴിക്കോട്: ജില്ല പഞ്ചായത്തിെൻറ 'സ്നേഹസ്പർശം' വയനാട്ടിലെ വൃക്കരോഗികൾക്ക് അത്യാവശ്യ മരുന്നുകൾ എത്തിച്ചുനൽകും. വൃക്കമാറ്റിവെച്ചവരും ഡയാലിസിസ് ചെയ്യുന്നവരും ഉപയോഗിക്കുന്ന മരുന്നുകൾ, ഇഞ്ചക്ഷൻ മരുന്നുകൾ, ഡയലൈസർ എന്നിവയുമായി ഒരു വാഹനം അടുത്തയാഴ്ച വയനാട്ടിലേക്ക് പുറപ്പെടും. ആദ്യ ഘട്ടമായി വൃക്കമാറ്റിവെച്ചവർക്കുള്ള ആറുലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നിർമാണക്കമ്പനിയായ ബയോക്കോൺ കോഴിക്കോട്ടെ അംഗീകൃത വിതരണക്കാരായ ആൽഫ ഏജൻസി വഴി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിക്ക് കൈമാറി. ഇൻസ്ട്രക്ടർ ഒഴിവ് കോഴിക്കോട്: തിരുവമ്പാടി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ േട്രഡിലും, എ.സി.ഡി വിഷയത്തിനും െഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. അഭിമുഖം 14ന് രാവിലെ 10.30ന് െഎ.ടി.െഎയിൽ. ഫോൺ: 0495 2254070.
Next Story