Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 6:59 AM GMT Updated On
date_range 13 Sep 2018 6:59 AM GMTദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാർബർ- ബ്യൂട്ടീഷൻ അസോസിയേഷൻ ജില്ല കമ്മിറ്റി സ്വരൂപിച്ച രണ്ടുലക്ഷം രൂപ കലക്ടറേറ്റിൽ വെച്ച് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന് ജില്ല പ്രസിഡൻറ് എ.എം.എസ് അലവി കൈമാറി. സംസ്ഥാന വൈസ്പ്രസിഡൻറ് എം. ദാമോദരൻ, ജില്ല സെക്രട്ടറി എ.ടി സലിം, ടി.എം രാജൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർവിസ് പെൻഷനേഴ്സ് യൂനിയൻ കോർപറേഷൻ ഈസ്റ്റ് ബ്ലോക്ക് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 10,45,900 രൂപ ജില്ല വൈസ് പ്രസിഡൻറ് പി.ടി വേലായുധൻ ബ്ലോക്ക് പ്രസിഡൻറ് എൻ. കേശവൻ നമ്പീശനിൽ നിന്ന് ഏറ്റുവാങ്ങി. എൻ. കേശവൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.പി ഗംഗാധരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം കെ.പി സൗദാമിനി, പി.കെ പ്രകാശിനി എന്നിവർ സംസാരിച്ചു. കോർപറേഷൻ െറഗുലർ-ഫാമിലി പെൻഷൻകാരുടെ ഈ വർഷത്തെ ഉത്സവ ബത്തയായ 53,800 രൂപയുടെ ചെക്ക് മേയർ തോട്ടത്തിൽ രവീന്ദ്രന് കൈമാറി. കൂടാതെ, ഒരുമാസത്തെ പെൻഷൻ തുകയും കൈമാറാൻ സംഘടന സമിതി യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story