പടം: ct 1 ആദ്യ ഉംറ സംഘത്തിനുള്ള യാത്രാരേഖകൾ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ അൽഹിന്ദ്​ ഉംറ അമീർ ഹുസൈൻകുട്ടി മുസ്​ലിയാർ പുളിയാട്ടുകുളത്തിന്​ കൈമാറുന്നു

06:26 AM
12/09/2018
അൽഹിന്ദ് ഉംറ സംഘം പുറപ്പെട്ടു കോഴിക്കോട്: ഇന്ത്യയിൽനിന്ന് ഇൗ ഉംറ സീസണിൽ ആദ്യം പോകുന്ന അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സംഘം പുറപ്പെട്ടു. കൊച്ചിയിൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. യാത്ര രേഖകൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഉംറ അമീർ ഹുസൈൻ കുട്ടി മുസ്ലിയാർ പുളിയാട്ടുകുളത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഫർസ ഹോട്ടൽ ഒാഡിറ്റോറിയത്തിൽ സംഘത്തിന് യാത്രയയപ്പ് സംഘടിപ്പിച്ചു. അൽഹിന്ദ് റീജനൽ മാനേജർ യാസിർ മുണ്ടോടൻ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് മുസ്ലിയാർ ഇരുമ്പുഴി, മഞ്ചേരി ബ്രാഞ്ച് മാനേജർ കെ.ടി. ലത്തീഫ്, ഹജ്ജ്-ഉംറ കോ ഒാഡിനേറ്റർമാരായ നജീബ് നടുത്തൊടി, ശബീർ ബാബു, ഹാഷിം മൂഴിക്കൽ, നൂറുദ്ദീൻ യമാനി തൃപ്പനച്ചി, അസീസ് അശ്റഫി നിലമ്പൂർ, അലവി ദാരിമി കുഴിമണ്ണ എന്നിവർ സംസാരിച്ചു. അൽഹിന്ദ് ഹജ്ജ് ഉംറ മാനേജർ പി.ആർ. അബ്ദുസ്സമദ് സ്വാഗതവും കെ. നഫീൽ നന്ദിയും പറഞ്ഞു.
Loading...
COMMENTS