ഒാട്ടിസത്തെ പാടി തോൽപിച്ച്​​ നിരഞ്​ജൻ

06:26 AM
12/09/2018
കോഴിക്കോട്: ഒാട്ടിസത്തെ പാടി തോൽപിച്ച് നിരഞ്ജൻ.... കോഴിക്കാെട്ട സംഗീതാസ്വാദകർക്കു മുന്നിലും അതിജീവനത്തി​െൻറ മധുരഗാനങ്ങൾ പകരാനെത്തി പട്ടാമ്പിക്കാരനായ ഇൗ 16കാരൻ. കോഴിക്കോട് െഎ.എം.എ ഹാളിൽ സമഗ്ര ശിക്ഷാ അഭിയാനും ഐ.എം.എയും സംഘടിപ്പിച്ച 'നിലാവിനൊപ്പം നിരഞ്ജനൊപ്പം...' സംഗീതപരിപാടിയിൽ 'ഇന്നലെ മയങ്ങുേമ്പാൾ ഒരു മണി കിനാവി​െൻറ....' എന്ന ആദ്യ ഗാനത്തിലൂടെതന്നെ നിരഞ്ജൻ സദസ്സിനെ കൈയിലെടുത്തു. 'ഒരു പുഷ്പം മാത്രമെൻ...', 'വീണ്ടും പാടാം സഖീ...' തുടങ്ങി നാല് മലയാള പാട്ടുകളുൾപ്പെടെ ഒമ്പത് ഗാനങ്ങളാണ് നിരഞ്ജ​െൻറ ശ്രുതിമാധുര്യത്തിൽ പകർന്നത്. ഹിന്ദുസ്ഥാനിയും ഗസലുമടങ്ങിയ സംഗീത വിരുന്നിലൂടെ നിരഞ്ജൻ സമൂഹത്തിന് നൽകുന്നത് അതിജീവനത്തി​െൻറ വലിയ മാതൃകയാണ്. ഒാട്ടിസം ബാധിച്ച മകനെ പ്രതീക്ഷയുടെ കൈപിടിച്ച് സംഗീതത്തി​െൻറ അനശ്വര ലോകത്തെത്തിച്ച മാതാപിതാക്കളും നിരഞ്ജനൊപ്പം കോഴിക്കോെട്ടത്തിയിരുന്നു. സംഗീതപരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിരഞ്ജന് ഉപഹാരം നല്‍കി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിരഞ്ജ​െൻറ മാതാപിതാക്കളെ ഡയറ്റ് പ്രിന്‍സിപ്പല്‍ അജിത് കുമാര്‍ ആദരിച്ചു. ഡോ. മെഹറൂഫ് രാജ്, എ.കെ. അബ്ദുൽ ഹക്കീം, ഡോ.കെ. കൃഷ്ണകുമാര്‍, ഡോ. കെ.എം. കുര്യാക്കോസ്, ഡോ. മിനി വാര്യര്‍, ഡോ. വേണു, വി. വസീഫ തുടങ്ങിയവര്‍ സംസാരിച്ചു. ഒാട്ടിസമാണെന്ന് അറിഞ്ഞയുടൻ സംഗീതത്തിലൂെട മകെന പൊതുസമൂഹവുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ ഒരുക്കി പോസിറ്റാവായി ജീവിതത്തെ നേരിടുകയായിരുന്നുവെന്നും നിരഞ്ജ​െൻറ മാതാപിതാക്കൾ പറഞ്ഞു. പാലക്കാട് ജില്ലയിലെ മേഴത്തൂർ ഹയർ െസക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ് നിരഞ്ജൻ. ചെറിയ പ്രായം തൊട്ടുതന്നെ സംഗീതത്തി​െൻറ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഇൗ വിദ്യാർഥി. ആറാം വയസ്സിലാണ് കർണാടിക് സംഗീതം പടിക്കാൻ തുടങ്ങിയത്. സംഗീതവും ചികിത്സയും ഒരുമിച്ചു െകാണ്ടുപോകുന്ന ഡോ. മെഹറൂഫ് രാജി​െൻറ നിർേദശം പ്രകാരം 2016ൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുവരെ ഒമ്പതോളം സംഗീത പരിപാടികളിൽ പെങ്കടുത്തിട്ടുണ്ട്. ചന്ദനചർച്ചിതം, ബഹാരോം ഫൂല് ബർസാവോ, നവരാഗമാലിക എന്നീ പേരുകളിൽ മൂന്ന് ആൽബങ്ങളും പുറത്തിറക്കി. പട്ടാമ്പി പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ രാംദാസി​െൻറയും മലപ്പുറം മാറഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പ്രജിതയുടെ മകനാണ്. സ്വന്തം ലേഖകൻ
Loading...
COMMENTS