Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയത്തിനുമേൽ...

പ്രളയത്തിനുമേൽ കൈത്താങ്ങി​െൻറ നിറങ്ങൾ ചാർത്തി 'കലാകാർ'

text_fields
bookmark_border
കോഴിക്കോട്: ദുരന്തം വിതച്ച പ്രളയജലത്തിനുമേൽ കൈത്താങ്ങി​െൻറ നിറങ്ങൾ ചാർത്തി 'കലാകാർ' കൂട്ടായ്മ. പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാനത്തെ നിരവധി കലാകാരൻമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിപണനവുമാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചിരിക്കുന്നത്. 'കാലവർഷം കലാവർഷം' എന്ന പേരിൽ ലളിതകലാ അക്കാദമിയുടെ സഹായത്തോടെ നടത്തുന്ന പ്രദർശനം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ ചിത്രങ്ങളും പ്രളയനാളിൽ ഹെലികോപ്ടറിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ള 400ലധികം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശനം ആരംഭിച്ച് ആദ്യമണിക്കൂറിൽ നൂറോളം ചിത്രങ്ങളുടെ വിൽപനയും നടന്നു. വലിയ വിലയിൽ വിൽപന നടത്തുന്ന ചിത്രങ്ങൾ 1500 രൂപക്കാണ് ഗാലറിയിൽ വിൽപനക്കു വെച്ചത്. വിറ്റുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. എറണാകുളത്താണ് ആദ്യ പ്രദർശനം സംഘടിപ്പിച്ചത്. അവിടെ മികച്ച പിന്തുണ ലഭിക്കുകയും ധാരാളം ചിത്രങ്ങൾ വിൽക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. കലാകാർ സംസ്ഥാന പ്രസിഡൻറ് ജോസഫ് എം. വർഗീസ്, ജോൺസൺ മാത്യു, ഓച്ചിമി എന്നിവരാണ് നേതൃത്വം നൽകുന്നത്. പ്രദർശനം 17ന് അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story