Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:35 AM GMT Updated On
date_range 2018-09-12T11:05:56+05:30കോരപ്പുഴപാലത്തിലെ യാത്ര ദുരിതമാകുന്നു
text_fieldsഎലത്തൂർ: കോരപ്പുഴപാലം പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. തിരക്കേറിയ റോഡിലെ പൊട്ടിപ്പൊളിയൽമൂലം യാത്രാക്കുരുക്ക് മുറുകുകയാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് കുരുക്കിൽ അകപ്പെടുന്നത്. ലക്ഷങ്ങൾമുടക്കി അറ്റകുറ്റപണികൾ നടത്തിയ േറാഡാണ് ജനങ്ങൾക്ക് ദുരിതംവിതക്കുന്നത്. നവീകരണത്തിന് ദിവസങ്ങൾ റോഡ് അടച്ചിരുന്നു. എന്നാൽ, നവീകരണം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ റോഡ് പൊളിയാൻ തുടങ്ങി. കോരപ്പുഴപാലത്തിനും േറാഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ചെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് പരാതി. വർഷാവർഷങ്ങളിൽ ബജറ്റിൽ തുക വകയിരുത്താറുമുണ്ടത്രെ. േറാഡ് അറ്റകുറ്റപണികൾ ഉടൻ നടത്തിയില്ലെങ്കിൽ പ്രതിേഷധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടി േനതാക്കളും പറഞ്ഞു.
Next Story