Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാമ്പ്രം യു.പി...

ആരാമ്പ്രം യു.പി സ്കൂളിന് പൂർവ വിദ്യാർഥികൾ വാട്ടർ കൂളർ നൽകി

text_fields
bookmark_border
ആരാമ്പ്രം യു.പി സ്കൂളിന് പൂർവ വിദ്യാർഥികൾ വാട്ടർ കൂളർ നൽകി
cancel
കൊടുവള്ളി: ആരാമ്പ്രം ഗവ. എം.യു.പി സ്കൂളിന് പൂർവ വിദ്യാർഥി കൂട്ടായ്മ വാട്ടർ കൂളർ നൽകി.1985-86ലെ അഞ്ച് ബി ക്ലാസ് വിദ്യാർഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ച 'നൊസ്റ്റാൾജിയ 2018' ഒത്തുചേരലിലാണ് ഫിൽട്ടർ വാട്ടർ കൂളർ സമ്മാനിച്ചത്. മുൻ സ്കൂൾ ലീഡർ ടി.വി. ഹാരിസ് സ്കൂൾ പ്രധാനാധ്യാപകൻ വി.കെ. മോഹൻദാസിന് കൈമാറി. പൂർവ പ്രധാനാധ്യാപകരായ കെ. ശ്രീധരൻ, പി.കെ. മൊയ്തീൻ കുട്ടി, യു. ഷറഫുദ്ദീൻ എന്നിവരെ ആദരിച്ചു. പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ. ഷബീന, കെ. മുംതാസ്, കെ. ഷഹറസാദ്, കെ. സാജിദ്, സി.കെ. മനോജ്, പി.കെ. സജീവൻ, കെ. ഹരിദാസൻ, കെ. അബ്ദുൽ മജീദ്, പി. അബ്ദുറഹിമാൻ, ടി.ടി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. എം.കെ. ഷമീർ സ്വാഗതവും സി. പ്രിയജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story