Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:18 AM GMT Updated On
date_range 2018-09-12T10:48:00+05:30ജൈവ നെൽകൃഷിയുമായി ആറ്റുപുറം െറസി. അസോ
text_fieldsമുക്കം: നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം െറസി. അസോസിയേഷെൻറ ആഭിമുഖ്യത്തിൽ വയലുകളിൽ ജൈവ നെൽകൃഷിക്ക് തുടക്കമായി. വാഴകൃഷി ചെയ്യുന്ന പാടം നെല്ലിന് വേണ്ടി ഒരുക്കുന്ന പ്രവൃത്തി ഹർത്താൽ ദിനത്തിൽ ജനകീയമായി നടന്നു. ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള പാടം പാട്ടത്തിനെടുത്താണ് നെൽകൃഷി പുനരാരംഭിക്കുന്നത്. നോർത്ത് ചേന്ദമംഗലൂർ മുതൽ പൊറ്റശ്ശേരി വരെയുള്ള പാടങ്ങളിൽ സമ്പൂർണമായി ജൈവ നെൽകൃഷി പുനരാരംഭിക്കും. നിലം ഒരുക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ അനിൽ മാസ്റ്റർ നിർവഹിച്ചു. കെ.പി. വേലായുധൻ, പി.ടി. അപ്പുണ്ണി, വാസു മാതാംവീട്ടിൽ, ടി.കെ. ജുമാൻ, അൻവർ മുത്താപ്പുമ്മൽ, സാലിഹ് കൊടപ്പന, കെ.ടി. സാജിദ്, സലീം പഞ്ചാബി, ശംസു മണയം പുറത്ത്, എം.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉബൈദ് കൊടപ്പന, മരക്കാർ, മുഹമ്മദലി മാമ്പേക്കാട്, നൗഷാദ് നമ്പുതൊടിക, ഹിജാസ്, റഹീം, സജ്മീർ, സത്താർ അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.
Next Story