Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:39 AM GMT Updated On
date_range 2018-09-10T11:09:00+05:30ഇരു വൃക്കകളും പ്രവർത്തന രഹിതമായ യുവതി ചികിത്സ സഹായം തേടുന്നു
text_fieldsനരിക്കുനി: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ചെനങ്ങര പൊയിൽ സാനിദ ഇരുവൃക്കകളും തകരാറിലായി സുമനസ്സുകളുടെ സഹായം തേടുന്നു. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ ഇവരുടെ ഇരു വൃക്കകളും ഉടൻ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കിഡ്നി മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി വരുന്ന ഭാരിച്ച ചെലവുകൾ ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിന് നാട്ടുകാർ പാറന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി. മുഹമ്മദ് അസ്ലം ബാഖവി ചെയർമാനും കെ.സി. അബ്്ദുൽ ഖാദർ കൺവീനറും സി.പി. അബൂബക്കർ ബാഖവി ട്രഷററുമായി സാനിദ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കെ.ഡി.സി ബാങ്കിെൻറ നരിക്കുനി ബ്രാഞ്ചിൽ 100411000920035 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: KDCB0000041.
Next Story