Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടിസ്ഥാന...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇരുളം ചെക്ക്​പോസ്​റ്റ്

text_fields
bookmark_border
പുൽപള്ളി: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഇരുളത്ത് ചെക്ക്പോസ്റ്റ് ആരംഭിച്ചത് ജീവനക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നതായി പരാതി. ചെക്ക്പോസ്റ്റിനോട് ചേർന്ന് ജീവനക്കാർക്ക് ജോലി ചെയ്യാനും മറ്റുമായി നിർമിച്ച ഷെഡിൽ സൗകര്യങ്ങളൊന്നുമില്ല. വൈദ്യുതി കണക്ഷനും ലഭ്യമാക്കിയിട്ടില്ല. രാത്രിയാകുന്നതോടെ വനത്തിനുള്ളിലുൾപ്പെട്ട ഈ ഭാഗം ഇരുട്ടിലാകുന്നു. പകൽ സമയത്ത് ഇവിടെ പരിശോധനകളില്ല. രാത്രിയിലാണ് ജീവനക്കാർ വാഹനപരിശോധന നടത്തുന്നത്. കൈയിലുള്ള ടോർച്ച് മാത്രമാണ് ഇതിന് ആശ്രയം. വന്യജീവി ശല്യവും ഇവിടെ രൂക്ഷമാണ്. റോഡരികിൽ തീകൂട്ടിയാണ് ജീവനക്കാർ രാത്രികൾ കഴിച്ചുകൂട്ടുന്നത്. കഴിഞ്ഞ മാസമാണ് ഇരുളത്ത് വനംവകുപ്പി​െൻറ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റ് ആരംഭിച്ചത്. കള്ളക്കടത്തും മറ്റും തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചെക്ക്പോസ്റ്റിൽ സൗകര്യങ്ങൾ ഒരുക്കാതെ ജീവനക്കാരെ കഷ്ടപ്പെടുത്തുന്ന നയമാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന ആക്ഷേപം ശക്തമാണ്. SUNWDL20 ഇരുളത്തെ ചെക്ക്പോസ്റ്റിൽ ജീവനക്കാർക്കായി നിർമിച്ച ഷെഡ് മത്സ്യക്കുളം തകർന്നു; കർഷകൻ ദുരിതത്തിൽ പുൽപള്ളി: കനത്ത മഴയിൽ മത്സ്യക്കുളം തകർന്നതോടെ കർഷകൻ ദുരിതത്തിൽ. പുൽപള്ളി കളനാടിക്കൊല്ലി നൂനൂറ്റിൽ ബെന്നിയാണ് ദുരിതത്തിലായത്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലാണ് കുളം തകർന്നത്. പത്തു ലക്ഷത്തിലേറെ രൂപയുടെ മത്സ്യങ്ങൾ ഒഴുകിപ്പോയി. നാലായിരം കിലോയിലേറെ മത്സ്യങ്ങളാണ് ഒഴുകിപ്പോയത്. ഗ്രാസ്കാർപ്പ് മത്സ്യങ്ങളെയായിരുന്നു ഇവിടെ വളർത്തിയിരുന്നത്. കുടുംബത്തി​െൻറ ഉപജീവന മാർഗമാണ് മഴയിൽ ഒലിച്ചുപോയത്. ഇത്തവണ പുൽപള്ളി പഞ്ചായത്തി​െൻറ മികച്ച മത്സ്യകർഷകനുള്ള അവാർഡ് ലഭിച്ചത് ബെന്നിക്കാണ്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഈ കർഷക​െൻറ ആവശ്യം. കൃഷിനാശമുണ്ടായ സ്ഥലം മത്സ്യഫെഡ് അധികൃതരും ഗ്രാമപഞ്ചായത്ത് അധികൃതരും സന്ദർശിച്ചു. കർഷക ദിനം സംഘടിപ്പിച്ചു പുൽപള്ളി: പുൽപള്ളി പഞ്ചായത്തിൽ കർഷക ദിനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 20 വാർഡുകളിലെയും മികച്ച കർഷകരെ ഇതോടനുബന്ധിച്ച് ആദരിച്ചു. മികച്ച ഹരിത വിദ്യാലയമായി കല്ലുവയൽ ജയശ്രി ഹയർസെക്കൻഡറി സ്കൂളിനെയാണ് തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ജെ. പോൾ, ശോഭന പ്രസാദ്, അനിൽമോൻ തുടങ്ങിയവർ സംസാരിച്ചു. സഹായം നൽകി പുൽപള്ളി: രക്താർബുദം ബാധിച്ച വിദ്യാർഥിനിക്ക് കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സഹായം നൽകി. മുള്ളൻകൊല്ലി സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സാനിയയുടെ ചികിത്സ ചെലവിലേക്കാണ് ധനസമാഹരണം നടത്തിയത്. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും ചികിത്സ കമ്മിറ്റി ഭാരവാഹിയുമായ തോമസ് പഴൂക്കാല, പ്രിൻസിപ്പൽ കെ.ആർ. ജയരാജിൽ നിന്ന് സഹായം ഏറ്റുവാങ്ങി. വൈക്കോൽ വിതരണം കൽപറ്റ: ക്ഷീര വികസന വകുപ്പ് ജില്ലയിലെ പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് അനുവദിച്ച സബ്സിഡി നിരക്കിലുള്ള വൈക്കോൽവിതരണം നഗരസഭ കൗൺസിലർ പി.പി. ആലി നിർവഹിച്ചു. സംഘം പ്രസിഡൻറ് ഗിരീഷ് കൽപറ്റ, ജി.കെ. ജയപ്രസാദ്, ടി.ജി. രവി, സംഗീത അജീഷ്, പി.കെ. മുരളി എന്നിവർ സംസാരിച്ചു. SUNWDL18 വൈക്കോൽ വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ പി.പി. ആലി നിർവഹിക്കുന്നു ഇന്ധന വില പിടിച്ചുനിർത്തണം കൽപറ്റ: പെേട്രാൾ-ഡീസൽ വില പിടിച്ചുനിർത്താൻ കേന്ദ്ര-കേരള സർക്കാറുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ എക്സിക്യൂട്ടിവ് ക്യാമ്പ്(ഇഖ്ദാം 2018) ആവശ്യപ്പെട്ടു. പ്രളയ-പ്രകൃതി ദുരന്തങ്ങളിൽ വീർപ്പുമുട്ടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വിലവർധന കനത്ത ഇരുട്ടടിയാണ്. ജില്ല സെക്രട്ടറി പി. ബീരാൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ടി.എ. റസാഖ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൽപറ്റ സോൺ പ്രസിഡൻറ് സൈതലവി കമ്പളക്കാട് വിഷയാവതരണം നടത്തി. സോൺ ജനറൽസെക്രട്ടറി കെ.വി. ഇബ്രാഹിം സഖാഫി സ്വാഗതവും സെക്രട്ടറി പി. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. കാന്തപുരം നാളെ ജില്ലയിൽ കൽപറ്റ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കാൻ അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ െചാവ്വാഴ്ച ജില്ലയിലെത്തും. തുടർന്ന്, എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകരെ ഉച്ചക്ക് 12ന് കൽപറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story