Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:26 AM GMT Updated On
date_range 10 Sep 2018 5:26 AM GMTകോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്നു -വെൽഫെയർ പാർട്ടി
text_fieldsbookmark_border
കോഴിക്കോട്: മോദി സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി. തിങ്കളാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി നഗരത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഡ്സൺ കോർണറിൽനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. സൗത്ത് മണ്ഡലം പ്രസിഡൻറ് പി. ആലിക്കോയ, ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ എന്നിവർ സംസാരിച്ചു. അസ്താജ് പുതിയങ്ങാടി സ്വാഗതവും വി.പി. നിഹാസ് നന്ദിയും പറഞ്ഞു. കെ.കെ. അശ്റഫ്, മുജീബ് വെള്ളയിൽ, സി. അബ്ദുറഹീം, ഷാഹ സമാൻ, ഷബീർ അലി കിണാശ്ശേരി, നിസാർ ചക്കുംകടവ്, സി.എച്ച്. അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story