Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡെ. കമീഷണറായി കെ.എം....

ഡെ. കമീഷണറായി കെ.എം. ​േടാമി ചുമതലയേറ്റു

text_fields
bookmark_border
കോഴിക്കോട്: ജനപങ്കാളിത്തത്തോടെയുള്ള ക്രമസമാധാന പാലനമാണ് ലക്ഷ്യമിടുന്നെതന്ന് പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി) കെ.എം. േടാമി. ജനകീയ പൊലീസ് എന്ന ആശയത്തിലൂന്നി മുന്നോട്ടുപോകുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ശനിയാഴ്ച ചുമതലയേറ്റെടുത്ത ശേഷം സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. മെറിൻ ജോസഫ് റെയിൽവേ എസ്.പിയായി പോയതോടെ നഗരത്തി​െൻറ ഡി.സി.പി തസ്തിക മാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. നേരത്തെ, എറണാകുളം വിജിലൻസിൽ സ്പെഷൽ സെൽ എസ്.പിയായിരുന്നു ടോമി. െഎ.പി.എസ് ലഭിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1987ൽ സേനയിൽ ചേർന്ന ടോമി രണ്ടുവർഷം എറണാകുളം ബാറിൽ അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം മുൻചീഫ് ജസ്റ്റിസ്പയസ് കുര്യാക്കോസി​െൻറ ജൂനിയറായിരുന്നു. എറണാകുളം സ്വദേശിയാണ്. ഭാര്യ: ബെറ്റി ടോമി. മക്കൾ: ടോണി, ബോണി, സോണിയ.
Show Full Article
TAGS:LOCAL NEWS 
Next Story