Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹർത്താൽ ബഹിഷ്​കരിക്കണം...

ഹർത്താൽ ബഹിഷ്​കരിക്കണം -ഹർത്താൽ വിരുദ്ധ മുന്നണി

text_fields
bookmark_border
കോഴിക്കോട്: പ്രളയ ദുരിതത്തിൽനിന്ന് കരകയറാൻ പെടാപ്പാട് പെടുന്ന കേരളത്തെ ഹർത്താലിൽനിന്നും ബന്ദിൽനിന്നും ഒഴിവാക്കാൻ ബദൽ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറാവണമെന്ന് ഹർത്താൽ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആശയ ദാരിദ്ര്യവും ക്രിയാത്മക പ്രതിഷേധ സമരങ്ങൾ വിജയിപ്പിക്കാൻ പറ്റാത്ത സംഘടനകളുടെ പാപ്പരത്തമാണ് ഹർത്താൽ-ബന്ദ് പ്രഖ്യാപനം. പെട്രോൾ ഡീസൽ വിലവർധനവിനെതിരെ നിരവധി തവണ സംസ്ഥാന ഹർത്താൽ നടത്തിയിട്ടും കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിവെച്ചതല്ലാതെ ഇന്നേവരെ ഒരു ചില്ലിക്കാശുപോലും കുറച്ചിട്ടില്ല ഭരണകൂടങ്ങൾ. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി.ആർ നാഥ് അധ്യക്ഷത വഹിച്ചു. രാജൻ തിയ്യറത്ത്, ദിനു മൊട്ടമ്മൽ, സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story